ദോഹ:ഹ്രസ്വ സന്ദർശനർത്ഥം ഖത്തറിലെത്തിയ ഇന്ത്യൻ കമ്മ്യൂണിറ്റി ബിനെവൊലന്റ് ഫോറം (ICBF) മുൻ ജനറൽ സെക്രട്ടറി ദിവാകർ പൂജാരിക്ക് ICBF മാനേജ്മന്റ് കമ്മിറ്റി സ്വീകരണം നൽകി.
ഇന്ത്യൻ എംബസി അപ്പക്സ് ബോഡികളായ ഐ.സി.സി, ഐ.ബി.പി.എൻ എന്നി സംഘടനകളുടെയും ജനറൽ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കർണാടക സംഘ ഖത്തർ, ബിലവാസ് ഖത്തർ തുടങ്ങി നിരവധി കൂട്ടായ്മകളിലെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഏതാനും വര്ഷം മുമ്പ് ഖത്തർ പ്രവാസം അവസാനിപ്പിച്ച ദിവാകർ പൂജാരിയുടെ നേതൃത്വത്തിനും സമർപ്പണത്തിനുമുള്ള സ്നേഹോപഹാരമായി സ്വീകരണചടങ്ങ്.
ചടങ്ങിൽ പ്രസിഡൻറ് ഷാനവാസ് ബാവ അധ്യക്ഷതവഹിച്ചു. ......
ദോഹ: ഐസിസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കലയും സംസ്കാരവും ആഘോഷിക്കുന്ന പ്രതിവാര സാംസ്കാരിക പരിപാടിയായ ‘ഐസിസി 'ബുധനാഴ്ച ഫിയസ്റ്റ’
പരിസ്ഥിതി ദിന പ്രത്യേക പരിപാടികളാൽഅരങ്ങുണർത്തി. ഖത്തറിലെ വിവിധ ഐസിസി എഒകളും കലാപഠന കേന്ദ്രങ്ങളും പരിസ്ഥിതി സന്ദേശം പങ്കുവയ്ക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നുകൾ അവതരിപ്പിച്ചു.ഐസിസി പ്രസിഡന്റ് എ.പി. ......
ദോഹ: ഇസ്ലാമിക വിശ്വാസത്തിൻ്റെ അടിത്തറയായ തൗഹീദിനെ ജീവിതത്തിൻ്റെ നിഖില മേഖലകളിലും കൃത്യമായ പ്രതിഷ്ഠിച്ച് ജീവിത വിജയം നേടാൻ വിശ്വാസികൾക്ക് ബലി പെരുന്നാൾ പ്രചോദനമാവണമെന്ന് പ്രമുഖ പണ്ഡിതൻ ഉമർ ഫൈസി പറഞ്ഞു.
അൽസദ്ദ് സ്റ്റേഡിയത്തിൽ ഈദ്ഗാഹ് ഖുത്വുബയുടെ മലയാള പരിഭാഷ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ജീവിതത്തിൽ തിന്മകൾ ഉണ്ടാവാതിരിക്കാൻ നമ്മുടെ ഹൃദയാന്തരാളങ്ങളിൽ തൗഹീദിൻ്റെ വെളിച്ചം നിലനിർത്താനുള്ള മുഹൂർത്തമാണ് ഈ ബലിപെരുന്നാളിലൂടെ നൽകിയിരിക്കുന്നതെന്ന് നാം മനസിലാക്കണം. നിരന്തരമായ തക്ബീറിലൂടെ നാം പ്രഖ്യാപിക്കുന്നതും അതാണ്
ഒരു തെറ്റ് കണ്ടാൽ നിങ്ങളുടെ കൈ കൊണ്ട് തടുക്കുക, നാവ് കൊണ്ട് തടയാൻ കഴിയുമെങ്കിൽ തടയുക, അതിനും സാധ്യമല്ല എങ്കിൽ നിങ്ങളുടെ ഹൃദയം കൊണ്ട് വെറുക്കുക എന്ന് മുഹമ്മദ് നബി പഠിപ്പിച്ചത് ജീവിതത്തിൽ പാലിക്കാൻ നമുക്ക് സാധിക്കണം. ......
ദോഹ: പെരുന്നാൾ ദിനത്തിൽ കുട്ടികളെയും കുടുംബങ്ങളെയും വിനോദപരിപാടികളാൽ വരവേറ്റ് ഓൾഡ് പോർട്ട്.
സമുദ്ര കലാ പ്രദർശനങ്ങൾ, തത്സമയ സംവേദനാത്മക പ്രകടനങ്ങൾകുടുംബങ്ങളെയുംവിനോദസഞ്ചാരികളെയും ആകർഷിച്ചു.
റോളർ-സ്കേറ്റിംഗ് കഥാപാത്രങ്ങളുടെ പ്രകടനങ്ങളും, നടപ്പാതയെ അതിന്റെ തിളക്കമുള്ള നിറങ്ങളാൽ പ്രകാശിപ്പിച്ച ലൈറ്റ്-അപ്പ് സൈക്കിൾ പ്രദർശനവുംകുട്ടികൾ ആസ്വദിച്ചു.സ്റ്റിൽറ്റ് വാക്ക്, ആനിമേറ്റഡ് ട്രീ ഷോകൾഎന്നിവ കൗതുകകരമായി.പെരുന്നാൾആഘോഷിക്കാൻ ദോഹ പോർട്ട് സംഘടിപ്പിക്കുന്ന വിനോദ പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും പരമ്പരയുടെ ഭാഗമായായി
ഈദിന്റെ ആദ്യ ദിവസത്തിൽ ആരംഭിച്ചആഘോഷം
നാലുദിവസം നീണ്ടുനിൽക്കും. തിങ്കളാഴ്ചയാണ് സമാപനം.ദിവസവും വൈകുന്നേരം 6:30 മുതൽ രാത്രി 10:00 വരെ പരിപാടികൾ നടക്കും, സമ്പന്നമായ സമുദ്ര പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തുറമുഖം ഈണങ്ങളും ഗാനങ്ങളും കൊണ്ട് നിറഞ്ഞിരിക്കും. ......
ദോഹ: ലുസൈൽ കൊട്ടാരത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഈദ് അൽ-അദ്ഹ ആശംസകൾ നേർന്നു.
ഈദ് പ്രാർത്ഥനയ്ക്ക് ശേഷം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി, ഷൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, ശൈഖുമാർ, മന്ത്രിമാർ, അണ്ടർസെക്രട്ടറിമാർ, ഷൂറ കൗൺസിൽ അംഗങ്ങൾ, പൗരന്മാർ എന്നിവരെ അദ്ദേഹം സ്വീകരിച്ചു. സായുധ സേന, ആഭ്യന്തര മന്ത്രാലയം, മറ്റ് സുരക്ഷാ സേവനങ്ങൾ എന്നിവയിലെ ഉദ്യോഗസ്ഥർ, ദേശീയ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഡയറക്ടർമാർ എന്നിവരെയും അദ്ദേഹം സ്വീകരിച്ചു. ......